കൊടുവള്ളി : കാലവര്‍ഷം ശക്തിപ്പെട്ട ശേഷം തുടങ്ങിയ അപ്രദീക്ഷിതമായ ശക്തമായ കാറ്റുകള്‍ പല സ്ഥലങ്ങളിലും സര്‍വ്വ നാശം വിതക്കുകയാണ്.ജനം ഭിതിയോടെയാണ് കഴിയുന്നത്.ഇന്ന് പുലര്‍ച്ചെ ആവിലോറ ഭാഗത്താണ് കാറ്റ് വീശിയതെങ്കില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കിഴക്കോത്ത് പഞ്ചായത്തിലും കൊടുവള്ളി മുനിസിപ്പാലിറ്റിയിലും പല സ്ഥലങ്ങളിലും വിവിധ ദിവസങ്ങളില്‍ കാറ്റ് ശക്തിയായി വീശുകയും വീടിന് മുകളിലേക്കും ഇലക്ട്രിക് ലൈനിലേക്കും മരങ്ങള്‍ കട പുഴകി വീഴുകയുമുണ്ടായി.
ഭാഗ്യം കൊണ്ട് ആളുകള്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല എന്നതില്‍ മാത്രമാണ് ആശ്വാസം.കഴിഞ്ഞ ദിവസം പനക്കോട് പ്രദേശത്ത് കല്ല്യാണ വീട്ടിലേക്ക് തെങ്ങ് വീണ് വീടിനും ചുറ്റു മതിലിനും കേടുപാടുകള്‍ സംഭവിക്കുകയുണ്ടായി.
ആവിലോറ നിലം പതിച്ച ട്രാന്‍സ്ഫോര്‍മര്‍ പുനര്‍ സ്ഥാപിക്കാനുള്ള ശ്രമം KSEB അധികൃതര്‍ തുടരുകയാണ്.മാനിപുരം,പട്ടിണിക്കര,നെല്ലാങ്കണ്ടി,വാവാട് ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി കാറ്റില്‍ നാശം സംഭവിച്ചു.പല വീടുകള്‍ക്ക് മുകളിലും വീണ മരങ്ങള്‍ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരും മറ്റു സന്നദ്ധ പ്രവര്‍ത്തകരും മുറിച്ചു മാറ്റി.ഇത് പോലുള്ള പ്രവര്‍ത്തകരല്ലാതെ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ഉദ്യോഗസ്ഥരോ ജന പ്രതിനിധികളോ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്.നഷ്ടപരിഹാരം വല്ലതും ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസില്‍ പരാതിപ്പെടണമെന്നും പറഞ്ഞ് കയ്യൊഴിയുകായാണ് ഇവര്‍ ചെയ്യുന്നത്.
കാറ്റ് തുടരുകയാണെങ്കില്‍ ആവശ്യമായ മുന്‍കരുതലെടുക്കാനും വീടുകള്‍ക്കോ ഗതാഗതത്തിനോ ഭീഷണിയാവുന്ന മരങ്ങള്‍ നീക്കാനോ മറ്റോ ഒരു പദ്ധതിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.
ബന്ധപ്പെട്ടവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും തയ്യാറാവുന്നില്ല എന്നത് സംഘടകരമാണ്.



0 Comments