കൊടുവള്ളി: കൊടുവള്ളി പ്രസ് ക്ലബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാധ്യമ സെമിനാർ
നവംബർ 23ന് തിങ്കളാഴ്ച്ച രാവിലെ 10.30 മുതൽ കൊടുവള്ളി കെ.എം.ഒ
ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി.സിദ്ധീഖ്
ഉദ്ഘാടനം ചെയ്യും.
പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിക്കും .
'സോഷ്യൽ മീഡിയാ കാലത്തെ മാധ്യമ പ്രവർത്തനം'മീഡിയ വൺ ടി.വിന്യൂസ് എഡിറ്റർപി.സി.സൈഫുദ്ദീൻ,
'മാറുന്ന മാധ്യമലോകം
വെല്ലുവിളികളും സാധ്യതകളും' മാധ്യമം ചീഫ് റിപ്പോർട്ടർ
പി. ഷംസുദ്ദീനും വിഷയാവതരണം നടത്തും.എം.എ റസാഖ് മാസ്റ്റർ എം.എൽ.എ
നഗരസഭാ ചെയർപേഴ്സൺസഫീന ഷമീർ, മുൻ എം.എൽ.എ മാരായ അഡ്വ. പി.ടി.എ. റഹീം,കാരാട്ട് റസാഖ്, കെ.എം.ഒ കോളേജ് പ്രിൻസിപ്പൽ
ഡോ.ടി.മുഹമ്മദലി തുടങ്ങി മാധ്യമ രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ സംബന്ധിക്കും.
.



0 Comments