LATEST

6/recent/ticker-posts

വെജിറ്റബിൾസ് ഡേ : വൃദ്ധസദനത്തിലെത്തി പാരഡൈസ് വിദ്യാർത്ഥികൾ



സ്കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വെജിറ്റബിൾസ് ഡേയിൽ വിദ്യാർഥികൾ കൊണ്ടുവന്ന പച്ചക്കറികൾ ഓമശ്ശേരി ശാന്തിനഗർ വൃദ്ധസദനത്തിൽ വിദ്യാർത്ഥികൾ നേരിട്ട് എത്തി കൈമാറി. മൂന്ന് ഘട്ടങ്ങളായി നടന്ന പഠന പ്രവർത്തനങ്ങളിൽ ആദ്യം ക്ലാസ് മുറിക്കകത്ത് വിദ്യാർഥികൾ കൊണ്ടുവന്ന പച്ചക്കറികൾ പ്രദർശിപ്പിച്ചും അധ്യാപികമാർ പരിചയപ്പെടുത്തിയും സലാഡും മറ്റു വിഭവങ്ങളും ഉണ്ടാക്കി ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ചും പഠന പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് പച്ചക്കറി കടയിലും ചില ക്ലാസുകളിലെ വിദ്യാർഥികൾ സന്ദർശനം നടത്തി. ഒടുവിൽ വിദ്യാർഥികൾ കൊണ്ടുവന്ന പച്ചക്കറികൾ ബഹുഭൂരിപക്ഷവും ളിലാലു അയ്യൂബ് ഹോം കെയറിലെ താമസകാർക്ക് എത്തിച്ചു നൽകുകയായിരുന്നു.

പാഠപുസ്തകങ്ങൾക്കപ്പുറത്ത് ജീവിതാനുഭവങ്ങൾ കൊണ്ട് നല്ല മനുഷ്യരെ വാർത്തെടുക്കലാണത്രേ
ഇത്തരം പ്രവർത്തികളിലൂടെ പാരഡൈസ് ലക്ഷ്യം വെക്കുന്നത്. പാഠപുസ്തകങ്ങൾക്കും ക്ലാസ് മുറികൾക്കും പുറത്ത് വിശാലമായ ലോകത്തുനിന്ന് ആഴത്തിൽ പഠിച്ചു വളരാൻ ആകുന്നു എന്നത് മാതൃകാപരമാണ്. ബുധനാഴ്ച നടന്ന വെജിറ്റബിൾ ഡേ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ ജൗഹർ മാഷ് നേതൃത്വം നൽകി.

Post a Comment

0 Comments