എല്ലാവരും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സീബ്ര ക്രോസ്സിങ് മാത്രം ഉപയോഗിക്കുകയും, ട്രാഫിക് ഉദ്യോഗസ്ഥരുടെ സിഗ്നലുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുകയും ചെയ്യണം . നമ്മുടെ ജാഗ്രതയും പരസ്പര ബഹുമാനവുമാണ് അപകടരഹിതമായ ഒരു റോഡ് സംസ്കാരം സാധ്യമാക്കുന്നത്. റോഡിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്ഥലം, സമയം, തീയതി, വാഹന നമ്പർ എന്നിവയോടൊപ്പമുള്ള ഫോട്ടോയോ വീഡിയോയോ 'ശുഭയാത്ര' WhatsApp നമ്പറിലേക്ക് (9747001099) അയച്ച് പൊതുജനങ്ങൾക്ക് അധികൃതരെ വിവരം അറിയിക്കാവുന്നതാണ്.



0 Comments