കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് കേരള പോലിസ്. കണ്ണൂര്‍ റെയ്ഞ്ചിന് കീഴിലുള്ള ആറു ജില്ലകളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഒറ്റദിവസം പിടിയിലായത് 51 കുട്ടി ഡ്രൈവര്‍മാരാണ്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്കാണ് നിര്‍ദേശം നല്‍കിയത്. കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്കുന്ന ആര്.സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി.
കോഴിക്കോട് റൂറലിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെ 14 കേസുകളാണുള്ളത്. കാസര്‍കോട് 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12 കേസുകളും റിപോര്‍ട്ട് ചെയ്തു. കണ്ണൂര്‍ റൂറലില്‍ ആറുപേരും കോഴിക്കോട് നഗരത്തില്‍ അഞ്ചുപേരും വയനാട്ടില്‍ ഒരാളുമാണ് പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികള്‍ക്ക് വാഹനം കൈമാറുന്ന ഉടമകള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും പോലിസ് ആവര്‍ത്തിച്ചു.



0 Comments