LATEST

6/recent/ticker-posts

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും






തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും. എൻഐടി ഗ്രൗണ്ടാണ് മുഖ്യവേദി. 10,000-ത്തിലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും.

കഴിഞ്ഞ വർഷം തിരുവനന്തപുരമായിരുന്നു വേദി. 1825 പോയന്റോടെ തിരുവനന്തപുരം സ്വർണക്കപ്പ് നേടി. അത്ലറ്റിക്സിൽ മലപ്പുറം കിരീടം നിലനിർത്തി. അവസാന മത്സരമായ 4x100 മീറ്റർ റിലേയിലെ ആധിപത്യമാണ് മലപ്പുറത്തിന് കിരീടം നൽകിയത്. ഒരു മീറ്റ് റെക്കോർഡ് ഉൾപ്പെടെ മൂന്ന് സ്വർണം റിലേയിൽ മലപ്പുറം നേടി. മലപ്പുറം 247 പോയന്റും പാലക്കാട് 212 പോയന്റും നേടി.



Post a Comment

0 Comments