തിരുവനന്തപുരം: ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകാൻ വൈവിധ്യമാർന്ന ഗിഫ്റ്റ് കിറ്റുകളുമായി സപ്ലൈകോ രംഗത്തെത്തുന്നു. സാധാരണക്കാർക്കുള്ള സൗജന്യ ഓണക്കിറ്റിന് പുറമെ, പൊതുജനങ്ങൾക്കായി ആകർഷകമായ സമ്മാനക്കിറ്റുകളാണ് ഇത്തവണ സപ്ലൈകോ വിപണിയിലെത്തിക്കുന്നത്.
1000 രൂപ വിലമതിക്കുന്ന 'അത്തം' ഓണസമ്മാനക്കിറ്റാണ് പ്രധാന ആകർഷണം. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്ക് അത്യാവശ്യമായ 21 ഇനങ്ങൾ അടങ്ങിയതാണ് ഈ കിറ്റ്.സംസ്ഥാനത്തുടനീളമുള്ള സപ്ലൈകോ വിൽപ്പനശാലകൾ വഴി ഇവ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഓണസ്സദ്യ വട്ടങ്ങൾ സമൃദ്ധമാക്കാൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 25 ഇനങ്ങൾ അടങ്ങിയ 'ഉത്രാടം കിറ്റ്' 1500 രൂപയ്ക്കും, 30 പ്രധാന വിഭവങ്ങളും ബ്രാൻഡഡ് സാധനങ്ങളും അടങ്ങിയ 'പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും ഉപഭോക്താക്കൾക്ക് വാങ്ങാം.ശബരിയുടെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി 299 രൂപയുടെ 'ശബരി സിഗ്നേച്ചർ കിറ്റും' വിപണിയിലെത്തും.
പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി ഉൾപ്പെടെ 9 പ്രീമിയം ശബരി ഉൽപ്പന്നങ്ങളാണ് ഇതിലുണ്ടാകുക. കൂടാതെ, പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ 500, 1000 രൂപ മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും പ്രത്യേക സമ്മാനക്കൂപ്പണുകളു ഉപഭോക്താക്കൾക്കായി തയ്യാറാക്കിയിട്ടുണ്ട്.



0 Comments