കോഴിക്കോട്: കേരകർ ഷകർക്ക് തിരിച്ചടിയായി കൊപ്രവില വീണ്ടും കൂപ്പുകുത്തി. പച്ച കൊപ്രയുടെ വിപണിവില ക്വിന്റലിന് 13,600 രൂപയായി കുറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ക്വിന്റലിന് 20,200 രൂപ ഉണ്ടായിരുന്നു. ഫെബ്രുവരിയിൽ 19,400 രൂപയായി കുറഞ്ഞ വില മാർച്ചില്‍ 15,700 രൂപയും ഏപ്രിലിൽ 15,900 രൂപയും മേയിൽ 15,900 രൂപയുമായി. വെറും ആറുമാസംകൊണ്ട് 6600 രൂപയുടെ കുറവാണ് കൊപ്രവിലയിലുണ്ടായത്. തുടർച്ചയായ ഇടിവിൽ ആശങ്കയിലാണ് കേരകർഷകർ.
സംസ്ഥാനത്തിന് പുറമേ തമിഴ്നാട്ടിലും കര്‍ണാടകത്തിലുമെല്ലാം ഉല്‍പ്പാദനം കൂടിയത് വില ഇടിയാന്‍ കാരണമായി. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 33 മുതല്‍ 38 രൂപവരെ ലഭിക്കുന്നുണ്ടെങ്കിലും ഇതുമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. അതേസമയം, വെളിച്ചെണ്ണ വിലയില്‍ ഇടിവുണ്ടായില്ല. ആറുമാസത്തിനിടെ 99 രൂപമാത്രം കുറഞ്ഞ് 237 രൂപയാണ് കിലോയ്ക്ക്. സംസ്ഥാനത്ത് നാളികേരം കൊപ്രയാക്കുന്നത് താരതമ്യേന കുറവാണ്. ഉല്‍പ്പാദിപ്പിക്കുന്ന നാളികേരത്തില്‍ 95 ശതമാനവും അന്യസംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായാണ് അന്യസംസ്ഥാനങ്ങളില്‍ നാളികേരം ഉപയോഗിക്കുന്നത്.



0 Comments