മുക്കം:കിലോമീറ്ററിന് 4 കോടി യിലധികം രൂപ മുടക്കി പ്രവൃത്തി പൂർത്തീകരിച്ച കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത നവീകരണത്തിലെ അപാകതകൾക്കു പരിഹാരമില്ല.
സംസ്‌ഥാന പാതയുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളും അപകട മരണങ്ങളും തുടരുന്നതിനിടെ മുൻ സർക്കാരിന്റെ കാലത്ത് നൽകിയ റിപ്പോർട്ടും വെളിച്ചം കണ്ടില്ല. മുൻ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം മോട്ടർ വാഹന വകുപ്പ്, പൊലീസ്, പൊതുമരാമത്ത് വകുപ്പുകൾ സംയുക്ത പരിശോധന നടത്തി തയാറാക്കി കലക്ടർക്ക് നൽകിയ റിപ്പോർട്ടാണ് മാസങ്ങളായി വെളിച്ചം കാണാത്തത്.റിപ്പോർട്ടിൽ റോഡിലെ അശാസ്ത്രീയ നിർമാണ പ്രവർത്തന ങ്ങൾക്കെതിരെ ഗുരുതര കണ്ടത്തലുണ്ടെന്നാണു വിവരം. റിപോർട്ട് പൂഴ്ത്തിയത് കരാർ കമ്പനിയെ സഹായിക്കാനാണന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സി.കെ.കാസിം എംഎൽഎ റിപ്പോർട്ടിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു.പുറത്തുവിടണമെന്നും സംസ്‌ഥാന പാത നവീകരണത്തിൻ്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അപാകതകൾ പൂർണമായും പരിഹരിക്കണമെന്നും എംഎൽഎ ആവശ്യമുന്നയിച്ചു.
കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ്, മുക്കം അഗസ്ത്യൻമുഴി ഭാഗങ്ങളിലാണ് റോഡ് താഴ്ന്ന സ്ഥലങ്ങളിൽ വീണ്ടും റീടാറിങ് നടത്തിയത്.അതിനിടെ, സംസ്‌ഥാന പാതയിലെ നിർമാണത്തകരാർ, കരാർ വ്യവസ്‌ഥ പ്രകാരം പരിഹരിക്കു ന്നതിൽ പിഡബ്ല്യുഡി - കെഎസ്ടിപി ഡിവിഷന് വീഴ്‌ച നേരിട്ടതായി മനുഷ്യാവകാശ കമ്മിഷനും കണ്ടെത്തിയിരുന്നു. കരാർ കമ്പനിയുമായി ഒപ്പുവച്ച കരാറിലെ വ്യവസ്‌ഥകൾ കൃത്യമായി നടപ്പാക്കി, റോഡിലും അനുബന്ധ സൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള എല്ലാ അപാകതകളും കരാറുകാരനിലൂടെ നിശ്ചിത സമയപ രിധിക്കുള്ളിൽ പരിഹരിക്കാൻ നടപടിയെടുക്കണമെന്നും കമ്മിഷൻ നിർദേശിച്ചിരുന്നു. ഇതു പാലിച്ചില്ലെങ്കിൽ കരാറിലെ പിഴ, കരിമ്പട്ടികയിൽപെടുത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും കെഎസ്ടിപി പ്രോജക്ട് ഡയറ ക്ടർക്കും നിർദേശം നൽകിയതുമാണ്. അപകടസാധ്യത ഒഴിവാക്കുന്നതിനായി അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിന്റെ
സ്‌ഥാനത്തിൽ സ്വീകരിച്ച നടപടി.
ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഇതും നടപ്പായില്ല.
വ്യാപകമായി റോഡ് താഴ്ന്ന_
_കറുത്തപറമ്പ്, മുക്കം ടൗണിലെ സിഗ്നലിനു സമീപം, ഓമശ്ശേരി ടൗൺ, കാപ്പുമല വളവ് തുടങ്ങിയ ഭാഗങ്ങളിൽ യാത്ര ദുരിതപൂർണമാണ്. കരാർ കമ്പനിയുടെ സൈറ്റ് ഓഫിസിന് മുന്നിൽ നേരത്തെ 500 മീറ്ററോളം ഭാഗം താഴ്ന്നുപോയിരുന്നു.ഇത് പിന്നീട് പരിഹരിച്ചെങ്കിലും ചിലയിടങ്ങളിൽ റോഡ് താഴ്ന്നുതുടങ്ങി. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾ പ്പെടുത്തി 222 കോടി രൂപ ചെല വിലാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. കൊയിലാ ണ്ടി- പുനൂർ, പുനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തി നാണ് 222 കോടി രൂപയുടെ കരാർ നൽകിയത്.



0 Comments