LATEST

6/recent/ticker-posts

സംസ്ഥാനത്തെ ക്ഷീര ഉപഭോക്താക്കള്‍ക്ക് നാളെ മുതല്‍ അധികച്ചെലവ്




തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര ഉപഭോക്താക്കള്‍ക്ക് നാളെ മുതല്‍ അധികച്ചെലവ്. മില്‍മ പാലിനും തൈരിനും പ്രഖ്യാപിച്ച വിലവര്‍ധനവ് നാളെ മുതല്‍ നിലവില്‍ വരും. പാല്‍ ലിറ്ററിന് 4 രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

നിലവില്‍ വിപണിയിലുള്ള പാക്കറ്റുകളില്‍ പഴയ വിലയായിരിക്കും അച്ചടിച്ചിട്ടുണ്ടാവുക. പുതിയ നിരക്കുകള്‍ കവറുകളില്‍ പ്രിന്റ് ചെയ്തു വരാന്‍ ഒരു മാസത്തോളം സമയമെടുക്കുമെന്ന് മില്‍മ അധികൃതര്‍ വ്യക്തമാക്കി. പാലിന് പിന്നാലെ മറ്റു മില്‍മ ഉല്‍പ്പന്നങ്ങള്‍ക്കും വരും ദിവസങ്ങളില്‍ വില കൂടിയേക്കും.

കാലിത്തീറ്റച്ചെലവും മറ്റ് പരിപാലനച്ചെലവുകളും വര്‍ധിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ഈ വര്‍ധനവ്. കൂട്ടിയ തുകയുടെ സിംഹഭാഗവും (83.75 ശതമാനം അതായത് 3.35 രൂപ) കര്‍ഷകര്‍ക്കാണ് ലഭിക്കുകയെന്ന് മില്‍മ അറിയിച്ചു. ഇതിനുമുമ്പ് 2022 ഡിസംബര്‍ ഒന്നിനാണ് മില്‍മ വില കൂട്ടിയത്. അന്ന് ലിറ്ററിന് 6 രൂപയുടെ വര്‍ധനവാണ് വരുത്തിയിരുന്നത്.

ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (മഞ്ഞ കവര്‍ 500 ml): 25ല്‍ നിന്ന് 27 ആയി ഉയര്‍ന്നു. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (നീല കവര്‍ 525 ml): പഴയ വില 28, പുതിയ വില 30. മില്‍മ പ്രൈഡ് (ഓറഞ്ച് കവര്‍ 500 ാഹ): 28ല്‍ നിന്ന് 30 ആയി വര്‍ധിച്ചു. മില്‍മ റിച്ച് (പച്ച കവര്‍ 500 ml): പഴയ വില 29, പുതുക്കിയ വില 32. മില്‍മ തൈര് (ക്ലാസിക് 525 gm): 35 ഉണ്ടായിരുന്നത് ഇനി മുതല്‍ 40 ആകും.

Post a Comment

0 Comments