LATEST

6/recent/ticker-posts

നിയമനം






കോഴിക്കോട് ;സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ കരാറില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ നിയമനത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പ്രായപരിധി: 45 വയസ്സ്. അപേക്ഷാ ഫോം ബോര്‍ഡിന്റെ കോഴിക്കോട് ചക്കോരത്തുകുളം ഓഫീസില്‍നിന്ന് 118 രൂപ അടച്ച് നേരിട്ട് വാങ്ങാം. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.


മെഡിക്കല്‍ ഓഫീസര്‍ നിയമനം
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0495 2370494.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിന് 10 വര്‍ഷത്തിലധികം ആക്ടീവ് പ്രാക്ടീസുള്ള അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 10ന് വൈകീട്ട് അഞ്ചിനകം കലക്ടറേറ്റില്‍ ലഭ്യമാക്കണം. ബയോഡേറ്റ സഹിതമുള്ള അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ പ്രാക്ടീസ് തെളിയിക്കുന്ന രേഖ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സമര്‍പ്പിക്കണം. ഫോണ്‍: 0495 2370518.

അധ്യാപക നിയമനം

വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.എ ഇംഗ്ലീഷ് നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9400006491.

Post a Comment

0 Comments