കൊടുവള്ളി: തണൽ ആറാം വാർഷിക സംഗമത്തിന്റ് ഭാഗമായി സംഘടിപ്പിക്കുന്ന 'വനിതാ സംഗമം' ഇന്ന് (ജനുവരി 21) 2.30 ന് നടക്കും. കൊടുവള്ളി തണൽ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ ചലച്ചിത്ര താരം നവാസ് വള്ളിക്കുന്ന് മുഖ്യാതിഥിയായി പങ്കെടുക്കും.
'കരുതലിന്റെ തണലിൽ' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ സംഗമം തണലിന്റെ ആറാം സംഗമത്തിന്റ് (6th Anniversary Meet) പ്രധാന ഭാഗമാണ്. ഇതിന് പുറമെ, ജനുവരി 25, 26 (ഞായർ, തിങ്കൾ) ദിവസങ്ങളിലും കൊടുവള്ളിയിൽ വെച്ച് വിപുലമായ വാർഷിക പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.



0 Comments