കോഴിക്കോട്: ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തില്‍ ഇന്നു ( തിങ്കളാഴ്ച) മുതല്‍ ഗതാഗത നിയന്ത്രണം. 6, 7, 8 വളവുകളില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിൻ ഉപയോഗിച്ച് ലോറിയില്‍ കയറ്റല്‍, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വാഹനങ്ങള്‍ യാത്ര രാവിലെ എട്ടിന് മുന്നെയും വൈകീട്ട് ആറിന് ശേഷവുമായി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.



0 Comments