LATEST

6/recent/ticker-posts

പുതുവർഷത്തിൽ ഇരുട്ടടി; വൈദ്യുതി നിരക്ക് വർധന പ്രാബല്യത്തിൽ; പ്രതിമാസ ബില്ലുകളിൽ വർധന





തിരുവനന്തപുരം:ഇന്ധന സർചാർജ് കൂട്ടി കെ.എസ്.ഇ.ബി. ഇതോടെ പ്രതിമാസ ബിൽ നൽകുന്നവർക്ക് വൈദ്യുതി നിരക്കിൽ വർധനവുണ്ടാകും. ദ്വൈമാസ ബില്ലുകാർക്ക് നേരിയ കുറവുണ്ടാകും..

യൂനിറ്റിന് മൂന്നു പൈസയുടെ വർധനവാണ് പ്രതിമാസ ബില്ലുകാർക്കുണ്ടാവുക. കഴിഞ്ഞ മാസം അഞ്ചു പൈസയായിരുന്നത് ഈ മാസം എട്ട് പൈസയായാണ് കൂട്ടിയത്. അതേസമയം ദ്വൈമാസ ബില്ലുകാർക്ക് കഴിഞ്ഞമാസം യൂനിറ്റിന് എട്ട് പൈസയായിരുന്നത് ഈ മാസം ഏഴ് പൈസയായി കുറഞ്ഞു. നവംബറിൽ 18.45 കോടിയുടെ അധിക ബാധ്യത ഉണ്ടായതായും ഇത് നികത്തുന്നതിനാണ് സർചാർജെന്നുമാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം.

ഇന്ധന സർചാർജ് യൂനിറ്റിനു പരമാവധി 10 പൈസ എന്ന പരിധി കഴിഞ്ഞ നവംബറിൽ സംസ്ഥാന സർക്കാർ ഒഴിവാക്കിയിരുന്നു..

Post a Comment

0 Comments