LATEST

6/recent/ticker-posts

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ മൈതാനം പൂർവസ്ഥിതിയിലായില്ല; കൂടുതൽ സമയം ആവശ്യപ്പെട്ട് സംഘാടകർ






കോഴിക്കോട്: സൂപ്പർക്രോസ് ബൈക്ക് റേസിങ് ലീഗ് മത്സരം കാരണം തകർന്ന കോർപറേഷൻ ‌സ്റ്റേഡിയത്തിലെ മൈതാനം പഴയ സ്ഥിതിയിലാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സംഘാടകർ. മൈതാനത്തിന്റെ തകർച്ച പരിഹരിക്കാൻ സമയം എടുക്കുമെന്നതിനാൽ ഐഎസ്എലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരങ്ങൾക്ക് ഏറ്റെടുക്കുന്ന കാര്യവും ആശങ്കയിലായി.

ഡിസംബർ 21ന് ആണ് സൂപ്പർക്രോസ് റേസിങ് ലീഗിന്റെ ഫൈനൽ കോർപറേഷൻ ‌സ്റ്റേഡിയത്തിൽ നടന്നത്. മണ്ണു നീക്കിയാൽ രണ്ടാഴ്ചയ്ക്കകം മൈതാനം പഴയ സ്ഥിതിയിലാകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതുപ്രകാരം ഇന്നലെ മൈതാനംകൈമാറേണ്ടിയിരുന്നതാണ്. രാജ്യാന്തര ഫുട്ബോൾ മൈതാനങ്ങളുടെ മാനദണ്ഡം പാലിച്ച് നിർമിച്ച പുൽമൈതാനത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഐ ലീഗ്, സൂപ്പർകപ്പ്, സന്തോക്ട്രോഫി യോഗ്യത, ഐഡബ്ല്യുഎൽ, സൂപ്പർലീഗ് കേരള തുടങ്ങിയ മത്സരങ്ങൾ നടക്കുന്നതാണ്.

ഇവിടെ 800 ലോഡ് മണ്ണ് നിരത്തിയതോടെ പുൽമൈതാനത്തിന്റെ മൃദുത്വം നഷ്‌ടപ്പെടുകയും അടിയിലെ പൈപ്പുകൾ തകരുകയും ചെയ്തു. മൈതാനത്തിന്റെ നിരപ്പ് നഷ്ടപ്പെട്ടു പലയിടത്തും കുഴിഞ്ഞുപോയി. എന്നാൽ, മൈതാനത്ത് വളമിട്ട് വെള്ളമൊഴിച്ചു പുല്ലുവളർത്തുകയാണു നിലവിൽ ചെയ്യുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു സൂപ്പർക്രോസ് ബൈക്ക് റേസിങ് കമ്പനി പ്രതിനിധികൾ മേയർ ഒ.സദാശിവനെ സന്ദർശിച്ചത്. മൈതാനംപൂർവസ്‌ഥിതിയിലാകാൻ 30 ദിവസമെങ്കിലും വേണ്ടിവരുമെന്നും അതിനുള്ള സാവകാശം വേണമെന്നുമാണ് ആവശ്യപ്പെട്ടത്

Post a Comment

0 Comments