LATEST

6/recent/ticker-posts

പൊലീസ് തലപ്പത്ത് മാറ്റം; ഹരിശങ്കർ ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി



 ​
 തിരുവനന്തപുരം :പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിഐജി ഹരിശങ്കറിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി ആയി നിയമിച്ചു. നേരത്തേ കൊച്ചി സിറ്റി കമ്മിഷണറായി നിയമിച്ചെങ്കിലും സ്ഥാനമേറ്റെടുക്കാതെ ഈ മാസം 22 വരെ അവധിക്ക് അപേക്ഷ സമർപ്പിച്ചിരിക്കെയാണ് ഹരിശങ്കറിന്റെ മാറ്റം. പകരം ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി കമ്മിഷണറായി നിയമിച്ചു.

കോഴിക്കോട് കമ്മിഷണറായ ടി.നാഗരാജുവിനെ തൃശൂർ റേഞ്ച് ഡിഐജിയാക്കി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ.ബി.കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. സ്പെഷൽ ബ്രാഞ്ച് (ഇന്റേണൽ സെക്യൂരിറ്റി) എസ്പി ആയിരുന്ന ജി.ജയ്ദേവിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന കിരൺ നാരായൺ ആണ് പുതിയ സ്പെഷൽ ബ്രാഞ്ച് (ഇന്റേണൽ സെക്യൂരിറ്റി) എസ്പി. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശനനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. 

എറണാകുളം ജില്ലാ റൂറൽ പൊലീസ് മേധാവി ഹേമലതയെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറായി നിയമിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു ആണ് പുതിയ കോസ്റ്റൽ പൊലീസ് എഐജി. കോസ്റ്റൽ പൊലീസ് എഐജി പദം സിങ്ങിനെ കോഴിക്കോട് സിറ്റി ലോ ആൻഡ് ഓർഡർ ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ആയി നിയമിച്ചു.

തിരുവനന്തപുരം സിറ്റി ഡിസിപി ആയിരുന്ന ടി.ഫറാഷിനെ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. കൊച്ചി സിറ്റി ഡിസിപി ആയിരുന്ന ജുവനപ്പുഡി മഹേഷിനെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതരി ആണ് പുതിയ തിരുവനന്തപുരം സിറ്റി ഡിസിപി.

കോഴിക്കോട് സിറ്റി ഡിസിപി ആയിരുന്ന അരുൺ കെ.പവിത്രനെ വയനാട് ജില്ലാ പൊലീസ് മേധാവിയാക്കി. കേരള ആംഡ് വിമൻ പൊലീസ് ബറ്റാലിയൻ കമൻഡാന്റ് ആയിരുന്ന മുഹമ്മദ് നദിമുദ്ദീനെ റെയിൽവേ എസ്പിയായി നിയമിച്ചു. റെയിൽവേ എസ്പി കെ.എസ്.ഷഹൻഷായെ കൊച്ചി സിറ്റി ഡിസിപിയാക്കി നിയമിച്ചു.



Post a Comment

0 Comments