LATEST

6/recent/ticker-posts

കേരള കോൺഗ്രസ് എം യുഡിഎഫിലേക്കോ? ജോസ് കെ മാണിയെ തിരികെയെത്തിക്കാൻ ഹൈക്കമാൻഡ് ഇടപെട്ടതായി സൂചന, സോണിയ ഗാന്ധി ജോസ് കെ മാണിയെ വിളിച്ചതായി റിപ്പോർട്ട്





ഡൽഹി: കേരള കോൺഗ്രസ് എമ്മിനെ തിരികെ യുഡിഎഫിൽ എത്തിക്കാൻ തകൃതിയായ നീക്കങ്ങൾ നടക്കുന്നതായി സൂചന. ജോസ് കെ മാണിയെ തിരികെ യുഡിഎഫിൽ എത്തിക്കാൻ ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചുവെന്ന തരത്തിലുള്ള വിവരവും പുറത്തുവരുന്നുണ്ട്. പാലയടക്കം മുൻ സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. മാണി സി കാപ്പനെ അനുനയിപ്പിക്കാൻ കൂടുതൽ സീറ്റെന്ന ഓഫർ വച്ചേക്കും എന്നാണ് വിവരം.

അതേസമയം, റോഷി അഗസ്റ്റിനടക്കം ഒരു വിഭാഗത്തിന് മുന്നണി മാറ്റ ചർച്ചകളോട് വിയോജിപ്പുണ്ടെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റിലുടെ പരസ്യമായി തന്നെ റോഷി അഗസ്റ്റിന്‍ മുന്നണി മാറ്റത്തിനെതിരെ നിലപാട് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) എൽഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ‘തുടരും’ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് മന്ത്രി റോഷി അഗസ്റ്റിൻ പങ്കുവെച്ചത്. എൽഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക് പോസ്റ്റ്.

കേരള കോൺഗ്രസ് യുഡിഎഫിൽ എത്തിയാൽ അത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ പച്ചക്കൊടി കാണിച്ചതായാണ് പുറത്തുവരുന്ന വിവരം. മുന്നണിമാറ്റത്തെ ചൊല്ലി കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്നാണ് വിവരം. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്ക് കാത്തുസൂക്ഷിക്കാന്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നതാണ് ഒരുകൂട്ടർ വാദിക്കുമ്പോൾ മറ്റൊരു കൂട്ടർ എൽഡിഎഫിന്റെ ഭാഗമായി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം.

Post a Comment

0 Comments