2026 ആവുമ്പോഴേക്കും വിവിധ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രധാനമാണ് ആധാർ നിയമങ്ങളിലെ മാറ്റം.ആധാർ കാർഡും പാൻ കാർഡും ഇന്ന് ഏറ്റവും അത്യാവശ്യമായ രേഖകളായി മാറിയിരിക്കുകയാണ്. ഒരു സിം കാർഡ് എടുക്കുന്നത് മുതല്‍ ബിസിനസ് ഇടപാടുകള്‍ വരെ എല്ലാത്തിനും ആധാർ കാർഡുകള്‍ ആവശ്യമാണ്. അതുപോലെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് തൊട്ട് വലിയ ഇടപാടുകള്‍ വരെയുള്ള എല്ലാ സാമ്ബത്തിക പ്രവർത്തനങ്ങള്‍ക്കും പാൻ കാർഡുകളും അത്യാവശ്യമാണ്.
സാമ്ബത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, മറ്റ് തട്ടിപ്പുകള്‍ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കില്‍ , 2026 ജനുവരി ഒന്നുമുതല്‍ രണ്ട് രേഖകളും നിർജ്ജീവമാകും.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനായി ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക .
ഇടതുവശത്തുള്ള ക്വിക്ക് ലിങ്കുകള്‍ക്ക് താഴെ 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്ക്രീനില്‍ ഒരു പുതിയ പേജ് തുറക്കും. അവിടെ നിങ്ങളുടെ പാൻ നമ്ബർ , ആധാർ നമ്ബർ , നിങ്ങളുടെ ആധാർ കാർഡിലെ പേര് എന്നിവ നല്‍കേണ്ടതുണ്ട് .
ഇതിനുശേഷം , നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ശരിയായായി നല്‍കിയ ശേഷം കാപ്ച കോഡ് പൂരിപ്പിച്ചുകൊണ്ട് ഇവ പൂർത്തിയാക്കാൻ സാധിക്കും. സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്താല്‍ 1,000 പിഴ ഈടാക്കും.
ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴിയും ലിങ്ക് ചെയ്യാം . ഇതിനായി നിങ്ങളുടെ ഫോണില്‍ " UIDPAN" എന്ന് ടൈപ്പ് ചെയ്യുക . ഇതിനുശേഷം , ഒരു സ്പെയ്സ് നല്‍കി നിങ്ങളുടെ ആധാർ നമ്ബർ നല്‍കുക , തുടർന്ന് നിങ്ങളുടെ പാൻ നമ്ബർ നല്‍കുക . ഉദാഹരണത്തിന് , "UIDPAN < 12-അക്ക ആധാർ> < 10 - അക്ക PAN > " എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് അയയ്ക്കുക . തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ രണ്ട് നമ്ബറുകളും ലിങ്കിംഗ് പ്രക്രിയയില്‍ നല്‍കും. ഇതില്‍ സംശയങ്ങള്‍ ഉള്ളവർ തീർച്ചയായും അടുത്തുള്ള അക്ഷയ സെൻ്ററുകള്‍ സന്ദർശിക്കേണ്ടതാണ്.
നിങ്ങളുടെ ആധാറും പാനും ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം.
ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം. നിങ്ങളുടെ പാൻ നമ്ബറും ആധാർ നമ്ബറും നല്‍കുക. View Link Aadhaar Status ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് മറുപടിയായി ഇതില്‍ ഏതെങ്കിലും സന്ദേശം ലഭിക്കും. 'നിങ്ങളുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു',
'നിങ്ങളുടെ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന തീർപ്പുകല്‍പ്പിച്ചിട്ടില്ല.', 'ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല.'
നിർബന്ധിത ലിങ്കിംഗില്‍ നിന്ന് പ്രവാസി ഇന്ത്യക്കാർ (NRI), ഇന്ത്യൻ പൗരന്മാരല്ലാത്ത വ്യക്തികള്‍, മുൻ വർഷത്തില്‍ ഏത് സമയത്തും 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍, ആസാം, മേഘാലയ, ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു.



0 Comments