LATEST

6/recent/ticker-posts

സ്ത്രീ സുരക്ഷ പദ്ധതി: ആദ്യദിനം ലഭിച്ചത് 931 അപേക്ഷ






തിരുവനന്തപുരം:സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷ പദ്ധതി'യുടെ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ആദ്യദിനം ലഭിച്ചത് 931 അപേക്ഷ. ഇതിന് പുറമെ 1142 ഓളം അപേക്ഷകൾ രേഖകൾ പൂർണമല്ലാതെയും ലഭിച്ചു.

ഏകദേശം 2073 ഓൺലൈൻ അപേക്ഷകളാണ് ലഭിച്ചത്. മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് പദ്ധതി.

ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗക്കാർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനവിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

Post a Comment

0 Comments