ചക്കാലക്കൽ: കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു.
സൗത്ത് കൊടുവള്ളി സ്വദേശി പുതുക്കുടി ചാലിൽ ഗഫൂറിന്റെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്.
ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിഷാൽ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.



0 Comments