LATEST

6/recent/ticker-posts

കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ്ന് നഷ്ടമായത് വെറും 294 വോട്ടിന്റെ അകലത്തിൽ





കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ്ന് നഷ്ടമായത് വെറും 300 വോട്ടുകൾക്ക് മാത്രം.2010 ലെ യു.ഡി.എഫ്ന്റെ മികച്ച പ്രകടനമായ 34 സീറ്റിൽ നിന്നും ഇത്തവണത്തെ പ്രകടനം 27 സീറ്റ് നേടാനും സാധിച്ചു.യു.ഡി.എഫ്ന് 7 സീറ്റുകൾ നഷ്ടപ്പെട്ടത് രണ്ടക്ക വോട്ടുകൾക്കാണ്.

കുറഞ്ഞ വോട്ടുകൾക്ക് എൽ.ഡി.എഫ്നോട്‌ പരാജയപ്പെട്ട വാർഡുകൾ
ചെലവൂർ 17 വോട്ട് 
അരക്കിണർ 19 വോട്ട് 
ചെറുവണ്ണൂർ വെസ്റ്റ് 22 വോട്ട്
പുതിയങ്ങാടി 62 വോട്ട് 
പാളയം 73 വോട്ട് 
പൂളക്കടവ് 92 വോട്ട് എന്നിവയാണ്.
പുതിയറയിൽ വെറും 9 വോട്ടുകൾക്ക് ബി.ജെപിയോടും തോറ്റു.

ഈ ഏഴു സീറ്റുകൾ കൂടി യു.ഡി.എഫ്ന് നേടിയിരുന്നെങ്കിൽ 32 സീറ്റുമായി അധികാരത്തിലെത്താമായിരുന്നെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പറഞ്ഞു.

Post a Comment

0 Comments