️
താമരശ്ശേരി ∙ നീണ്ട കാത്തിരിപ്പിനൊടുവിൽ ചുരത്തിലെ വളവുകൾ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചു. വളവുകൾ വീതി കൂട്ടുന്നതിനായി ദേശീയ പാത വിഭാഗം ഏറ്റെടുത്ത വന ഭൂമിയിലെ മരങ്ങൾ മുറിച്ച് നീക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. നിലവിൽ വീതി കുറഞ്ഞ 6,7,8 വളവുകളാണ് നവീകരിക്കുന്നത്. ഇതിനായി വനം വകുപ്പ് ദേശീയപാത വകുപ്പിന് വിട്ടുകൊടുത്ത സ്ഥലത്തെ 393 മരങ്ങളാണ് മുറിച്ച് നീക്കാനുള്ളത്.
മരങ്ങൾ മുറിച്ച് മാറ്റിയ ശേഷം മൂന്നു വളവുകളിലും സൈഡ് ഭിത്തി കെട്ടി പൊക്കി റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന് 37 കോടി രൂപയുടെ പ്രവൃത്തിയാണ് ടെൻഡർ നൽകിയിരിക്കുന്നത്. ഡൽഹിയിലെ ചൗധരി കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാർ എടുത്തത്. ഈ വളവുകൾ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വസമാകുമെന്നാണ് പ്രതീക്ഷ. മരം മുറിക്കുമ്പോഴുള്ള ഗതാഗത നിയന്ത്രണത്തിനായി പൊലീസിനൊപ്പം സന്നദ്ധ പ്രവർത്തകരുമുണ്ട്. നവീകരണം ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ.



0 Comments