LATEST

6/recent/ticker-posts

വിക്ടറി ഡേ ആഘോഷിച്ചു.



കൊടുവള്ളി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ വിക്ടറി സെറിമണിയും പാരന്റിങ് ക്ലാസും സംഘടിപ്പിച്ചു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ ഹഫ്‌സത് ബഷീർ മുഖ്യാതിഥിയായി. ലീപ് ടാലന്റ് എക്സാമിനേഷനിൽ സംസ്ഥാനതലത്തിൽ ടോപ്പറായ മുഹമ്മദ്‌ ഫെസിൻ കോഴിക്കോട് വയനാട് മേഖലാ കിഡ്സ് ഫസ്റ്റ് വിജയികൾ അർദ്ധ വാർഷിക പരീക്ഷയിലെ ക്ലാസ്സ് ടോപേഴ്സ് എന്നിവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കൊപ്പം വളരാം എന്ന വിഷയത്തെ അധികരിച്ച് ഡോക്ടർ സുമൈനിയ ഷാഫി ക്ലാസ് നയിച്ചു. സ്കൂൾ ചെയർമാൻ ഷമീർ ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ പി സാദിഖ് സ്വാഗതവും അബ്ദുൽ നാസർ എൻ. കെ. നന്ദിയും പറഞ്ഞു.

Post a Comment

0 Comments