LATEST

6/recent/ticker-posts

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം




കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ലെന്നാണ് വിവരം. ടെറസിൽ നിന്നാണ് പുക ഉയരുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എസി പ്ലാന്‍റിന് സമീപത്താണ് തീപിടിത്തം. ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്ന് അധികൃതർ പങ്കുവെച്ചു. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ ഏറ്റവും മുകളിലാണ് തീപിടിത്തം.

Post a Comment

0 Comments