എളേറ്റിൽ: എളേറ്റിൽ ഹോസ്പിറ്റൽ അക്കാദമിയിൽ വിദ്യാർത്ഥി യൂണിയന് കീഴിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഒരുക്കിയ രുചികരവും വിത്യസ്തങ്ങളുമായ ഭക്ഷ്യ വിഭവങ്ങൾ കൊണ്ട് പരിപാടി ശ്രദ്ധേയമായി. എളേറ്റിൽ ഹോസ്പിറ്റൽ അക്കാദമി മാനേജിംഗ് പാർട്ണർ ജംഷീന സലീം അധ്യക്ഷത വഹിച്ച പരിപാടി കോഴിക്കോട് ''മലബാർ അടുക്കള" കോർഡിനേറ്ററും കൊടുവള്ളി തണൽ വനിതാ വിംഗ് പ്രസിഡന്റും ആയ റൈന സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇ എച്ച് മെഡിവേഴ്സിറ്റി മാനേജിംഗ് ഡയറക്ടർ എൻ കെ സലീം , സന്ദീപ് കുമാർ പി , ഫാഹിസ് കെ ടി ,ചെയർപേഴ്സൺ നിദ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു . എളേറ്റിൽ ഹോസ്പിറ്റൽ ജീവനക്കാർ , രക്ഷിതാക്കൾ , പൊതു ജനങ്ങൾ സജീവ സാന്നിധ്യമായി. വിദ്യാർത്ഥികൾക്കിടയിലെ കാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വർഷം തോറും സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിലെ വരുമാനത്തിന്റെ ഒരു ഭാഗം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചിലവഴിക്കാറുള്ളത്.ഇതിന്റെ ഭാഗമായി മുൻ വർഷങ്ങളിൽ നരിക്കുനി അത്താണി, പൂനൂർ കാരുണ്യ തീരം എന്നീ സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നു. ചടങ്ങിൽ ജസ്‌ന എം പി നന്ദി പറഞ്ഞു.
0 Comments