വീട്ടിൽ നിന്നും വരുമ്പോൾ കൊടുവള്ളിയിൽ വാഹനം നിർത്തിയിട്ടാണ് ബഫ സാധാരണ കോളേജിൽ പോകുന്നതെങ്കിലും ഇന്നലെയും ഇന്നും എക്സാം ആയത് കൊണ്ട് വണ്ടിയെടുത്ത് പോകുകയായിരുന്നുവെന്ന് ബന്ധു പറയുന്നു. ഇന്നലെയാണ്പിതാവ് ജോലി ചെയ്യുന്ന ദമാമിലേക്ക് മാതാവ് പോയത്. അപകടം സംഭവിച്ച ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്- ശരീഫ് ( ദമാമിൽ ജോലി ചെയ്തുവരികയായിരുന്നു).
മാതാവ്- സലീക്ക
സഹോദരങ്ങൾ- സഫ ശരീഫ, നഫ ശരീഫ്



0 Comments