LATEST

6/recent/ticker-posts

ഓടി എത്താനാകുന്നില്ല, പരാതി പറഞ്ഞാല്‍ അച്ചടക്കനടപടി; ബിഎൽഒമാർ അനുഭവിക്കുന്നത് കടുത്ത മാനസികസമ്മര്‍ദം




തിരുവനന്തപുരം:
എസ്‌ഐആറുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തിന്റെ തെളിവുകളുമായി കൂടുതല്‍ ശബ്ദ സന്ദേശങ്ങള്‍ പുറത്ത്. സര്‍ക്കാര്‍ ജീവനക്കാര്‍ നിലവില്‍ ചെയ്തു കൊണ്ടിരിക്കുന്ന ജോലിക്കു പുറമേയാണ് വീടുകള്‍ കയറിയിറങ്ങി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ പറഞ്ഞാല്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഇവര്‍ക്കുള്ളത്. ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയാതെ കണ്ണൂരില്‍ അനീഷ് ജോര്‍ജ് എന്ന ബിഎല്‍ഒ ജീവനൊടുക്കിയതിനു പിന്നാലെയാണ് കുടുതല്‍ പേര്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. 

ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അല്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നു കര്‍ശന നിര്‍ദേശമുണ്ടെന്നാണ് തിരുവനന്തപുരത്തെ വനിതാ ബിഎല്‍ഒമാരുടെ ശബ്ദസന്ദേശത്തില്‍ പറയുന്നത്. ബിഎല്‍ഒമാര്‍ ഫീല്‍ഡില്‍ ഉണ്ടെന്നു തെളിയിക്കാന്‍ ഫോട്ടോ എടുത്തു നല്‍കാന്‍ ആവശ്യപ്പെടും. പല വീടുകളിലും ഫോം നല്‍കാന്‍ ഒന്നിലധികം തവണ പോകേണ്ടിവരുന്നുണ്ട്.

മഴയത്താണ് പോകുന്നത്. നിലവിലെ ജോലിയില്‍നിന്നു പൂര്‍ണമായി വിടുതല്‍ ചെയ്തിട്ടില്ല. ആ സാഹചര്യത്തില്‍ രണ്ടു ജോലികളും ഒരുമിച്ചു ചെയ്യേണ്ട സാഹചര്യമാണ്. പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടും ഓടി എത്താന്‍ പറ്റുന്നില്ലെന്നും ബിഎല്‍ഒ പറയുന്നു. കാരണം കാണിക്കല്‍ നോട്ടിസ് ലഭിക്കുമ്പോള്‍ ഇതൊന്നും പറയാന്‍ പറ്റില്ല. ശനിയാഴ്ച രാത്രി 12 മണിയോടെ നൂറു ശതമാനം ഫോം വിതരണം പൂര്‍ത്തിയായില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും വനിതാ ബിഎല്‍ഒ പറയുന്നു.


Post a Comment

0 Comments