LATEST

6/recent/ticker-posts

ഡൽഹി സ്ഫോടനം: കേരളത്തിൽ അതിജാഗ്രതാ നിർദേശം; ബസ്, റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന





തിരുവനന്തപുരം : ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിന് പിന്നാലെ കേരളത്തിലും അതിജാഗ്രതാ നിർദേശം. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ മുഴുവൻ ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ അറിയിച്ചു.

സംശയകരമായ സ്ഥലങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും നടത്തും. ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനിലും നിരീക്ഷണം ശക്തമാക്കും.

അതേസമയം, രാജ്യത്തെ പ്രമുഖ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുംബൈ, കൊൽക്കത്ത, ഡെറാഡൂൺ അടക്കമുള്ള നഗരങ്ങളിലും ഹരിയാന, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലുമാണ് അതിജാഗ്രതാ നിർദേശം നൽകിയത്.

സംസ്ഥാന പൊലീസിന്‍റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ പരിശോധന നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും നഗരപ്രദേശങ്ങളിലും വാഹനങ്ങളിലും വാഹനങ്ങളിലും ബോംബ് സ്ക്വാഡുകളും ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തുന്നുണ്ട്.

Post a Comment

0 Comments