കത്തറമ്മൽ: താമരശ്ശേരി- പരപ്പൻപൊയിൽ- കത്തറമ്മൽ വഴി എളേറ്റിൽ വട്ടോളിയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ്സുകൾ റോഡിൻറെ ഒരുവശം തകർന്നതിനെ തുടർന്ന് മണ്ണിൽകടവ് വഴി ആയിരുന്നു സർവീസ് നടത്തിയിരുന്നത്.
നവംബർ ഇരുപതാം തീയതിക്ക് മുമ്പായി റോഡ് തകർന്ന ഭാഗത്ത് താൽക്കാലിക പാലം നിലവിൽ വരും എന്നായിരുന്നു അറിയിച്ചത്.
പ്രസ്തുത വിഷയത്തിന് പരിഹാരമാവാത്തതിനാൽ കത്തറമ്മൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകൾ ഇന്ന് മുതൽ സർവീസ് നിർത്തിവെച്ചതായി ജീവനക്കാർ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബർ 8ന് ആയിരുന്നു വാടിക്കൽ അങ്ങാടിക്ക് സമീപം റോഡ് വീതികൂട്ടൽ പ്രവർത്തിയുടെ ഭാഗമായി ജോലികൾ നടക്കുമ്പോൾ റോഡ് ഒരു വശം പൂർണമായും ഇടിഞ്ഞുപോയത്. അന്നിതുവരെ വലിയ വാഹനങ്ങൾ ഒന്നും തന്നെ അതുവഴി കടന്ന് പോയിട്ടില്ല. സമീപ പ്രദേശങ്ങളിലെ സ്കൂൾ ബസ്സുകൾ വരെ പല വഴികളിലൂടെ ഇരുപത് മിനിറ്റോളം അധികം ഓടിയാണ് സ്കൂളിൽ എത്തുന്നത്. പല സമയങ്ങളിലും കുട്ടികൾ വൈകിയാണ് ക്ലാസ്സിൽ എത്തുന്നതുപോലും.
കഴിഞ്ഞ രണ്ടാഴ്ച്ചയായി ചെറിയ വാഹനങ്ങൾ അതുവഴി വളരെ പ്രയാസം നേരിട്ട് കടന്ന് പോവുന്നുണ്ട്. എന്നാൽ ബസ്സ് പോലെയുള്ള വലിയ വാഹനങ്ങൾക്ക് ഇതുവരെ ആയിട്ട് കടന്ന് പോവാൻ സാധിച്ചിട്ടില്ല.
റോഡ് ഇടിഞ്ഞ ഭാഗത്ത് മതിലുകൾ കെട്ടുകയും, റോഡിന്റെ കുറുകെ ഡ്രൈനേജ് സ്ലാബ് കോൺക്രീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കരാർ കമ്പനി എന്തുകൊണ്ടാണ് റോഡ് തുറന്ന് കൊടുക്കാത്തത് എന്നുള്ള ചോദ്യം പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.



0 Comments