LATEST

6/recent/ticker-posts

കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ നവീകരിച്ച കർഷക കലവറ ഉദ്ഘാടനം ചെയ്തു




 കൊടുവള്ളി :വൈവിദ്യമാർന്ന കളക്ഷനോട് കൂടി, കർഷകർക്കും,കാർഷിക ജോലികൾക്കവിശ്യമായതുമായ ഉപകരണങ്ങൾ, ചെടി ചട്ടികൾ, വിവിധതരം വിത്തുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ, ബഡ്ഡിംഗ് യന്ത്രങ്ങൾ, ഗാർഡനിങ് ടൂൾസ്, വിവിധ തരം ഡ്രില്ലിങ്, കട്ടിങ് മെഷീനുകൾ, തുടങ്ങിയ ഉപകരണങ്ങളുടെ വിപുലമായ കളക്ഷൻ ആണ് ഒരുക്കിയിരിക്കുന്നത്, ബാങ്ക് പ്രസിഡന്റ്‌ ഒ.പി.ഐ കോയ, ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ്‌ ഷംസുദ്ധീൻ പ്രാവിൽ അധ്യക്ഷത വഹിച്ചു,ബാങ്ക് സെക്രട്ടറി ജയശ്രീ നന്ദി പറഞ്ഞു, പെൻഷനേർസ്നെ പ്രതിനിധീകരിച്ച് വി. പി മുഹമ്മദ് മാസ്റ്റർ,കർഷകരെ പ്രതിനിധീകരിച്ച് എൻ. സി.ദാമോദരൻ ബേങ്ക് ഡയറക്ടർമാരായ എം പി. മൊയ്‌തീൻ കോയ, ഒ പുഷ്പൻ, എ. പി സിദ്ദിഖ്,സിദ്ദിഖ് കാരാട്ട് പൊയിൽ,അമൽമോഹൻ, എന്നിവർ സംബന്ധിച്ചു ഇന്ന് മുതൽ ഞായറാഴ്ച ഒഴികെ രാവിലെ 9 മണിമുതൽ വൈകീട്ട് 5 മണി വരെ കർഷക കലവറ തുറന്ന് പ്രവർത്തിക്കുന്നതാണ്

Contact : 0495 2213700, 8592996513
  

Post a Comment

0 Comments