LATEST

6/recent/ticker-posts

എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ സമ്മേളനവും വിദ്യാർത്ഥി റാലിയും പ്രൗഢമായി.



കൊടുവള്ളി: എസ് എസ് എഫ് 53ആമത് സ്ഥാപക ദിനത്തോടനുബന്ധിച്ച്
ശരികളുടെ ആഘോഷം എന്ന ശീർഷകത്തിൽ എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ വിദ്യാർത്ഥി റാലിയിൽ നറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനം എസ് എസ് എഫ് നാഷണൽ പ്രസിഡന്റ് സി പി ഉബൈദുള്ള സഖാഫി ഉദ്ഘടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് മുബഷിർ നൂറാനി അധ്യക്ഷത വഹിച്ചു. സെഷനുകൾക്ക് വള്ളിയാട് മുഹമ്മദലി സഖാഫി, സി കെ എം ഷാഫി സഖാഫി എന്നിവർ നേതൃത്വം നൽകി. എ കെ സി മുഹമ്മദ്‌ ഫൈസി, കബീർ മാസ്റ്റർ എളേറ്റിൽ, ഷാഫി നൂറാനി,ഫായിസ് എം എം പറമ്പ്, വി പി നാസർ സഖാഫി,ബഷീർ സഖാഫി സംബന്ധിച്ചു. ജനറൽ സെക്രട്ടറി അജ്മൽ സുറൈജി സ്വാഗതവും അലി ലത്തീഫി നന്ദിയും പറഞ്ഞു.

Post a Comment

0 Comments