ന്യൂഡല്‍ഹി:ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫ് സിറപ്പ് നിര്‍മാതാക്കളുടെ ലൈസന്‍സ് റദ്ദാക്കി. കോള്‍ഡ്രിഫ് കഫ്‌സിറപ്പ് നിര്‍മ്മാതാക്കളുടെ ലൈസന്‍സാണ് കേന്ദ്ര ആരോഗ്യമന്താലയം റദ്ദാക്കിയത്. തമിഴ്‌നാട്ടിലെ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ കാഞ്ചീപുരത്തെ നിര്‍മാണ യൂണിറ്റിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.
കഫ്‌സിറപ്പ് മരണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത ശക്തമാക്കിയിരുന്നു. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. മധ്യപ്രദേശിലെ 14 കുട്ടികളടക്കം 17 പേരാണ് ഇതുവരെ മരിച്ചത്. മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് ചുമ മരുന്ന് നല്‍കിയ ഡോക്ടറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കേരളം അടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്.
രാജ്യത്ത് കഫ്‌സിറപ്പ് കഴിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക തുടരുകയാണ്. വിഷയത്തില്‍ രാജവ്യാപക പരിശോധന കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്



0 Comments