കൊടുവള്ളി :- ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഒക്ടോബർ 2 ന് കൊടുവള്ളി നഗരസഭയിൽ നഗരസഭ ഹരിതകർമസേന, സാനിറ്റേഷൻ സ്റ്റാഫ് എന്നിവരെ ആദരിച്ചു. കൊടുവള്ളി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ്, നഗരസഭ സാനിറ്റേഷൻ, ഹരിതകർമസേന അംഗങ്ങൾ ചേർന്ന് കൊടുവള്ളി ബസ് സ്റ്റാൻഡ് പരിസരം വൃത്തിയാക്കിയ ശേഷമാണ് നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. കെ. എസ്. ഡബ്ല്യൂ. എം. പി ഐ.ഇ.സി പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ ശ്രീ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നഗരകാര്യ മന്ത്രാലയം നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവ്വേഷൻ 2024ൽ കൊടുവള്ളി നഗരസഭയ്ക്ക് ഉജ്ജ്വല നേട്ടം (സ്വച്ഛ് സർവ്വേഷൻ സർവ്വേയിൽ ദേശീയ തലത്തിൽ 4852 നഗരസഭകളിൽ 753-ാം റാങ്ക്, ഒ. ഡി. എഫ് പ്ലസ് സർട്ടിഫിക്കേഷൻ) കൈവരിക്കാൻ സ്തുത്യർഹമായ സേവനം നടത്തിയ എല്ലാവരെയും ചെയർമാൻ അനുമോദിച്ചു.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി. വി സി നൂർജഹാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സഫീന സമീർ സ്വാഗതം ആശ്വസിച്ചു. വിദ്യാഭ്യാസ കലാ കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശിവദാസൻ, കെ. എസ്. ഡബ്ല്യൂ. എം. പി ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ ശ്രീ വിഘ്‌നേഷ്, കെ. എസ്. ഡബ്ല്യൂ. എം. പി ടെക്നിക്കൽ സപ്പോർട്ട് ടീം മെമ്പർ ശ്രീ ഷിന്റോ, മറ്റു കൗൺസിലർമാർ പരിപാടിയിൽ ആശംസ നേർന്നു.. ശ്രീ ലുക്മാൻ അരീക്കോടിന്റെ സെഷന് ശേഷം സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സലിൽ കെ നന്ദി ആശംസിച്ചു.
0 Comments