LATEST

6/recent/ticker-posts

പി.ടി.എ റഹീമിനെ പുകഴ്ത്തി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ഇനിയും ജയിച്ച്‌ വരട്ടെ, മന്ത്രിയാവട്ടേ; അതൃപ്തിയുമായി ലീഗ്




കൊടുവള്ളി: കുന്ദമംഗലം എംഎല്‍എ പിടിഎ റഹീമിനെ പൊതുവേദിയില്‍ പ്രശംസിച്ചു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്.

കൊടുവള്ളി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സി കെ ജലീലിലാണ് പുകഴ്ത്തിയത്. ഇനിയും എംഎല്‍എ ആയി ജയിച്ചു വരട്ടെയെന്നും ഇടത് സര്‍ക്കാര്‍ ആണെങ്കില്‍ മന്ത്രിയാവട്ടെ എന്നുമായിരുന്നു ജലീലിന്റെ ആശംസ.

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചടങ്ങിലായിരുന്നു പ്രസംഗം. കൊടുവള്ളിയിലോ കുന്ദമംഗലത്തോ മത്സരിക്കണമെന്നും പ്രസംഗത്തില്‍ നിര്‍ദേശമുണ്ട്. ഇവ രണ്ടും ലീഗിന്റെ മണ്ഡലങ്ങളാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് നേതാവിന്റെ പുകഴ്ത്തൽ  ലീഗിന് അതൃപ്തിയുണ്ട്.ജലീലിനെതിരെ പരാതിയുമായി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. 

Post a Comment

0 Comments