കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിസിന് ഐ എസ് ഒ അംഗീകാരം ലഭിച്ചു.കോഴിക്കോട് കണ്ടം കുളം ജൂബിലി ഹാളിൽ വെച്ച് നടന്ന ജില്ലാ തല പ്രഖ്യാപന ചടങ്ങിൽ ചെയർപേഴ്സൺ ജസീറ എൻ പി സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.സി ഡി എസിനെ മികച്ച പ്രവർത്തന നിലവാരത്തിലേക്ക് ഉയർത്തി പ്രസ്തുത സംവിധാനത്തെയും വിഭവങ്ങളെയും ഏറ്റവും ഫലപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐ എസ് ഒ 9001-2015 സർട്ടിഫിക്കറ്റ് വഴി ലക്ഷ്യമിടുന്നത്.കിലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സാങ്കേതിക പിന്തുണയും, കുടുംബശ്രീ മിഷൻ, പഞ്ചായത്ത് ഭരണ സമിതി,സി ഡി എസ്, എ ഡി എസ്, സി ഡി എസ്, അയൽക്കൂട്ട അംഗങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പിന്തുണയും സി ഡി എസിന്റെ കൃത്യമായ പ്രവർത്തനങ്ങളും അംഗീകാരത്തിന് സഹായകമായി.



0 Comments