LATEST

6/recent/ticker-posts

കൊടുവള്ളി നഗരസഭ രോഗി ബന്ധു സംഗമം നടത്തി




കൊടുവള്ളി:കൊടുവള്ളി നഗരസഭയും,കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും സംയുക്താഭിമുഖ്യത്തിൽ മാനിപുരം എ.യു.പി. സ്കൂളിൽ വെച്ച് നടത്തിയ പാലിയേറ്റീവ് രോഗി ബന്ധു സംഗമം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു.പാലിയേറ്റീവ് രോഗികളുടെ ശാരീരിക,മാനസിക ഉല്ലാസത്തിനായി സംഘടിപ്പിച്ച സംഗമത്തിൽ വ്യത്യസ്ഥ കലാപരിപാടികളും, പാലിയേറ്റീവിനെക്കുറിച്ച് രോഗികൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഫീന ഷമീർ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റംല ഇസ്മായിൽ,ആയിഷ ഷഹനിദ,കെ.ശിവദാസൻ, കൗൺസിലർമാരായ എൻ.കെ.അനിൽകുമാർ,അഷ്റഫ് ബാവ,ഷെരീഫ കണ്ണാടിപ്പൊയിൽ, കെ.എം.സുഷിനി,ഹഫ്സത്ത് ബഷീർ, ഹസീന നൗഷാദ്,ഷഹർബാൻ അസ്സെനാർ,ഹസീന നാസർ,മെഡിക്കൽ ഓഫീസർ രേഷ്മ, ഹെൽത്ത് ഇൻസ്പെക്ടർ താര,കെ.മോഹൻദാസ്, കെ.സോമൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments