കൊടുവള്ളി:കൊടുവള്ളി നഗരസഭയിൽ 2025-26 വാർഷിക പദ്ധതിയിൽ 25- ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന 65-വയസ്സ് കഴിഞ്ഞ 3600-ലധികം വയോജനങ്ങൾക്കുള്ള പോഷകാഹര കിറ്റ് വിതരണത്തിൻ്റെ നഗരസഭാതല ഉദ്ഘാടനം വാവാട് ഇരുമോത്ത് മദ്രസ്സയിൽ വെച്ച് കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. ഹോർലിക്സ്,ബൂസ്റ്റ്, കോൺഫ്ലക്സ്,ഓഡ് സ്,മിൽക്ക് പൗഡർ,റാഗി പൗഡർ,അവിൽ മുതലായവ അടങ്ങിയ പോഷകാഹാര കിറ്റാണ് വിതരണം നടത്തിയത്.ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ വി.സി. നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.അബ്ദു ഹാജി,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സഫീന ഷമീർ,കെ.ശിവദാസൻ, കൗൺസിലർമാരായ എൻ.കെ.അനിൽകുമാർ, കെ.എം.സുഷിനി,പി.വി. ബഷീർ,ഷെരീഫ കണ്ണാടിപ്പൊയിൽ, കെ.കെ.പ്രീത,അഷ്റഫ് ബാവ തുടങ്ങിയവർ സംസാരിച്ചു.



0 Comments