കൊടുവള്ളി : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം മണ്ഡലം തല സ്വാഗത സംഘം കമ്മിറ്റിക്ക്
കീഴിൽ
നാളെ കൊടുവള്ളിയിൽ നടക്കുന്ന *നബിദിന സന്ദേശ റാലി* ചരിത്ര വിജയമാക്കുമെന്ന് കൊടുവള്ളി മേഖല എസ് കെഎസ്എസ് എഫ് യോഗം പ്രഖ്യാപിച്ചു.
ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് നെല്ലാങ്കണ്ടിയിൽ നിന്നു തുടങ്ങി കൊടുവള്ളിയിൽ അവസാനിക്കുന്ന നബിദിന സന്ദേശ റാലിയിൽ മണ്ഡലത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ദഫ്, സ്കൗട്ട് സംഘങ്ങളെ അണിനിരത്തും. 100 വിഖായ വളണ്ടിയർമാരുടെ അകമ്പടി ഉണ്ടാകും.
മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ത്വലബ യൂണിറ്റ് പ്രവർത്തകർ നബിദിന റാലിയെ വർണ്ണാഭമാക്കും.
നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സന്ദേശ റാലി സമസ്ത അന്താരാഷ്ട്ര നൂറാം വാർഷിക സമ്മേളനത്തിൻറെ പ്രചാരണം കൂടിയാണ്.
കൊടുവള്ളി ദാറുൽ അസ്ഹർ സമസ്ത മഹലിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് റാഷിദ് കളരാന്തിരി അധ്യക്ഷത നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. സിദ്ദീഖ് റഹ്മാനി, ഷംവീൽ അശ്അരി, സിദ്ദീഖ് ഹസനി,
ജിംഷാദ് അഹ്മദ്, സുറാഖത്ത് കരീറ്റി പറമ്പ്, ശമ്മാസ് കൊടുവള്ളി, അജ്മൽ മണ്ണിൽ കടവ്, റാഷിദ് പാലക്കുറ്റി, സർഫാസ് മണ്ണിൽ കടവ് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജലീൽ അശ്അരി സ്വാഗതവും മേഖലാ ട്രഷറർ ഹാരിസ് പറക്കുന്ന് നന്ദിയും പറഞ്ഞു.



0 Comments