കൊടുവള്ളി :ദാറുൽ അസ്ഹർ ഇസ്ലാമിക് വിമൻസ് കോളേജ് സ്റ്റുഡൻസ് യൂണിയൻ ഒരു മാസക്കാലമായി നടത്തിവരുന്ന റബീഅ ക്യാമ്പയിൻ അൽ ബദ്റുത്തമാം സമാപിച്ചു.
സമാപന സംഗമവും വിദ്യാർത്ഥിനികളുടെ കലാപരിപാടികളുടെയും ഉദ്ഘാടനം കൊടുവള്ളി മുൻസിപ്പാലിറ്റി കൗൺസിലർ എ പി മജീദ് മാസ്റ്റർ നിർവഹിച്ചു. കോളേജ് കമ്മിറ്റി ചെയർമാൻ പിസി മുഹമ്മദ് ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജനറൽ മാനേജർ ഇബ്രാഹിം മാസ്റ്റർ ഹിഫ്സ് കോളേജ് ചെയർമാൻ ബഷീർ ഹാജി കരീറ്റിപറമ്പ് ഖുർആൻ അക്കാദമി മാനേജർ സിദ്ദീഖ് ഫൈസി ജാറംകണ്ടി കോളേജ് കമ്മിറ്റി കൺവീനർ ഹാരിസ് പറക്കുന്ന് പിടിഎ പ്രസിഡണ്ട് സയ്യിദ് മുല്ലക്കോയ തങ്ങൾ ഇയ്യാട് കരീം ഫൈസി താമരശ്ശേരി മുസ്തഫ ഹുദവി കൊടുവള്ളി ജിംഷാദ് അഹമ്മദ് മദ്രസ ബസാർ അഹമ്മദ് മുശ്താഖ് അശ്അരി തുടങ്ങിയവർ സംസാരിച്ചു.25 ഓളം ഇനങ്ങളിലായി നടന്ന വിദ്യാർത്ഥിനികളുടെ ഇസ്ലാമിക് കല മത്സരങ്ങൾക്ക് ഷമീറ ടീച്ചർ മൂഴിക്കൽ,സയ്യിദത്ത് ബാദിറ ടീച്ചർ കൊടുവള്ളി ,ഫിദ സനാ ഇയ്യ ,ജസീല ജന്നത്ത് ടീച്ചർ മദ്രസ ബസാർ അജിഷ ടീച്ചർ മാനിപുരം,യൂണിയൻ ചെയർപേഴ്സൺ നജാ കാക്കൂർ, ഹബീബ ജാറം കണ്ടി , നിയ മുഹമ്മദ് വാവാട് , ഹബീബ മലയമ്മ തുടങ്ങിയവർ നേതൃത്വം നൽകി.ഷംവീൽ അശ്അരി വാവാട് സ്വാഗതവും റഫീഖ് അശ്അരി മലയമ്മ നന്ദിയും പറഞ്ഞു.



0 Comments