കൊടുവള്ളി നഗരസഭയിൽ 2l025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള ആരോഗ്യ കിറ്റിന്റെ വിതരണം ഉദ്ഘാടനം *22 -9 -2025 ന് തിങ്കളാഴ്ച വൈകു: 3 മണിക്ക്*
*ഇരുമോത്ത് (വാവാട്) മദ്രസ്സയിൽ വെച്ച് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു* നിർവ്വഹിക്കും, വൈസ് ചെയർപേഴ്സൺ വി.സി.നൂർജഹാൻ അദ്ധ്യക്ഷത വഹിക്കും.
കഴിഞ്ഞ വാർഡ് സഭയിൽ അപേക്ഷ സമർപ്പിച്ച 65 വയസ്സ് പൂർത്തീകരിച്ച എല്ലാ വയോജനങ്ങൾക്കും ആരോഗ്യ കിറ്റ് വിതരണം ചെയ്യും.
ഡിവിഷൻ 2.വാവാട് നോർത്ത്, ഡിവിഷൻ 3 വാവാട് സൗത്ത്
ഡിവിഷൻ 33 നെല്ലാം കണ്ടി,
ഡിവിഷൻ 34 വാവാട് സെന്റർ,
ഡിവിഷൻ 35 ഇരു മോത്ത്,
ഡിവിഷൻ 36 എരത്തോണ എന്നിവയിലെ അപേക്ഷകർക്കാണ് ഇരുമോത്ത് മദ്രസ്സയിൽ വെച്ച് വിതരണം നടത്തുന്നത്. മറ്റുള്ള ഡിവിഷനിലെ അപേക്ഷകർക്ക് അടുത്ത ദിവസങ്ങളിലായി വിതരണം തിയ്യതി അറിയിക്കുന്നതാണ്.
സിക്രട്ടറി
കൊുവള്ളി നഗരസഭ



0 Comments