LATEST

6/recent/ticker-posts

അരങ്ങ് പ്രതിഭാ സംഗമം 19ന് കൊടുവള്ളിയിൽ - മണ്ഡലത്തിലെ 50 പ്രതിഭകളെ ആദരിക്കും



കൊടുവള്ളി:അരങ്ങ്കലാ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രതിഭ സംഗമവും,
 അരങ്ങ് കുടുംബ സംഗമവും 
 സെപ്റ്റംബർ 19ന് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ 10 വരെ കൊടുവള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുതിയ തലമുറയ്ക്ക് കൊടുവള്ളിയുടെ കലാപരവും സാഹിത്യപരവുമായ പാരമ്പര്യത്തെയും, ഇവിടുത്തെ സമ്പന്നമായ സംസ്കാരത്തെയും ചരിത്രത്തെയും പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയിൽ
കല,കായികം, കൃഷി,സംഗീതം,നൃത്തം,
എഴുത്ത് , ശാസ്ത്ര പ്രതിഭകൾ , തുടങ്ങി വിവിധ മേഖലകളിൽ 
 സംസ്ഥാന - ദേശീയതലത്തിൽ മികവ് തെളിയിച്ച മണ്ഡലത്തിലെ 50 പ്രതിഭകളെയാണ് ഉപഹാരം നൽകി ആദരിക്കുക. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലകൃഷണൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ കാരാട്ട് റസാഖ്അധ്യക്ഷത വഹിക്കും. 18 വയസ്സിൽ താഴെയുള്ള കാൻസർ ബാധിതരെ സഹായിക്കുന്നതിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് പ്രതിഭകളുടെ വിവിധ കലാപരിപാടികളും , സംഗീത സായാഹ്നവും നടക്കും.
വാർത്താസമ്മേളനത്തിൽസ്വാഗത സംഘം വർക്കിംങ് ചെയർമാൻ കെ. കെ. ആലി , ജനറൽ കൺവീനർ കലാം വാടിക്കൽ , ട്രഷറർ എ.കെ. അഷ്റഫ് , ഭാരവാഹികളായ
ടി.പി.എ. മജീദ്, അഷ്റഫ് വാവാട്,പി.സി. ജമാൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments