LATEST

6/recent/ticker-posts

ചോദ്യങ്ങള്‍ കടുപ്പിക്കും; ഒക്ടോബര്‍ 1 മുതൽ ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ രീതിയില്‍ മാറ്റം



തിരുവനന്തപുരം: കേരളത്തില്‍ ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷാ രീതിൽ മാറ്റം വരുത്താന്‍ പോകുന്നു. ഒക്ടോബര്‍ ഒന്ന് മുതലായിരിക്കും പുതിയ രീതി. തിയറിറ്റിക്കല്‍ അറിവ് കൂടുതല്‍ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കും. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം

ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിന്റെ രീതി മാറ്റുന്നത് പരിഗണനയിലാണ്. ലേണേഴ്‌സ് കഴിഞ്ഞ് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കും. ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം കൊണ്ടു വരുന്നത് പരിഗണനയിലാണ്

Post a Comment

0 Comments