LATEST

6/recent/ticker-posts

വോട്ട് കൊള്ളക്കെതിരെ ശക്തമായി രംഗത്തിറങ്ങണo:എൻ കെ റഷീദ് ഉമരി


കൊടുവള്ളി: 
  എസ് ഡി പി ഐ കിഴക്കോത്ത് പഞ്ചായത്ത്‌ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു.
കിഴക്കോത്ത് അൽ ഫിത്വ് റ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു - 
വോട്ട് കൊള്ളയിലൂടെ അധികാരം പിടിച്ചടക്കുന്ന ബിജെപി വഞ്ചനക്കെതിരെ ശക്തമായി രംഗത്തിറങ്ങാൻ അദ്ദേഹം പ്രവർത്തകരെ ആഹ്വാനം ചെയ്തു.
 ത്രിശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയം ജനാധിപത്യ അട്ടിമറിയാണെന്ന് സംശയിക്കുന്നതായും വരുന്ന പഞ്ചായത്ത്‌ -നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇതിന്റെ ആവർത്തനം തടയാൻ ജനാധിപത്യസമൂഹം അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എസ് ഡി പി ഐ കിഴക്കോത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊന്തളത്ത് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

പി ടി അഹമ്മദ്‌, ഇബ്രാഹിം വി കെ, റംല റസാഖ്  
പി ടി റഷീദ്, അബ്ദുള്ള കത്തറമ്മൽ, ശരീഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി മോർട്ടി അബൂബക്കർ സ്വാഗതവും, എം കെ സമദ് നന്ദിയും പറഞ്ഞു -

Post a Comment

0 Comments