താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിലെ ബലക്ഷയം മൂലം ഭീഷണി നേരിടുന്ന ആറു പതിറ്റാണ്ട് പഴക്കമുള്ള കൂടത്തായി പാലം പുതുക്കി പണിയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുൻ എംഎൽഎ കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധിയിൽപ്പെടുത്താൻ കൊടുവള്ളി നിയോജക മണ്ഡലത്തിൽ നിലവിൽ നാഥനില്ലാത്ത അവസ്ഥയാണെന്നും കാരാട്ട് റസാഖ് പറഞ്ഞു.
കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ഏറ്റവും മോശം പ്രവൃത്തി നടന്നത് കൊടുവള്ളി മണ്ഡലത്തിൻ്റെ പരിതിയിൽ ആണെന്നും, പണി നടക്കുന്ന സമയത്ത് ജനപ്രതിനിധികൾ തിരിഞ്ഞു നോക്കാത്തതിൻ്റെ ഫലമാണ് ഓമശ്ശേരി മുതൽ പൂനൂർ വരെയുള്ള ഭാഗം അപകടക്കെണിയായെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലത്തിൻ്റെയും, റോഡിൻ്റെയും അപകടാവസ്ഥനേട്ട് മത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.
0 Comments