LATEST

6/recent/ticker-posts

എം.കെ. മുനീർ എം.എൽ.എ.യുടെ 'ഗ്രാമയാത്ര' നാളെ നരിക്കുനിയിൽ വെച്ച് തുടക്കം കുറിക്കും





നരിക്കുനി : കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ. ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിൽ നടക്കുന്ന 'ഗ്രാമയാത്ര'യുടെ തുടക്കം നാളെ നരിക്കുനിയിൽ നടക്കും.

നരിക്കുനി ഗ്രാമപഞ്ചായത്തിൽ  സംഘടിപ്പിക്കുന്ന ജനസഭ ഓഗസ്റ്റ് 20-ന് (നാളെ) ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ നരിക്കുനി ഓപ്പൺ സ്റ്റേജ് പരിസരത്ത് വെച്ചാണ് ജനസഭ നടക്കുന്നത്. മണ്ഡലത്തിലെ ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് എം.എൽ.എ. ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ജനങ്ങൾക്ക് സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ജനസഭയിൽ നേരിട്ട് സമർപ്പിക്കാം. 

നാളെ നരിക്കുനിയിലും 27 ന് ഓമശ്ശേരിയിലും, 29 ന് മടവൂരിലും, സെപ്റ്റംബർ ഒന്നിന് കിഴക്കോത്ത്, 3 ന് താമരശ്ശേരി, 8 ന് കാട്ടിപ്പാറ ഗ്രാമ പഞ്ചായത്തുകളിലും കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ പത്താം തിയ്യതിയും ജനസഭ നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments