LATEST

6/recent/ticker-posts

മസ്തിഷ്ക ജ്വരംകൊടുവള്ളി നഗരസഭയിൽ എല്ലാ കുടിവെള്ള സ്രോതസ്സകളിലും ക്ലോറിനേഷൻ നടത്തുന്നു




അമീബിക്ക് മസ്തിഷ്ക ജ്വരം പരിസര പഞ്ചായത്തുകളിൽ സ്ഥിരീകരിച്ച സാഹചര്യത്തിലും, ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന്ന് വേണ്ടിയും കൊടുവള്ളി നഗരസഭയിലെ ജലനിധി അടക്കമുള്ള 75 പൊതു കുടിവെള്ള ശ്രോദസ്സുകളിൽ കൊടുവള്ളി നഗരസഭ ഹെൽത്ത് വിഭാഗവും, 7500 ൽ അതികം വരുന്ന കിണറുകളിൽ കമ്യൂണിറ്റി ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ക്ലോറിനേഷൻ നടപടികൾ തുടങ്ങി.

നഗരസഭയിൽ പ്രവർത്തിക്കുന്ന ജലനിധി പദ്ധതികളുടെ ഗുണഭോക്ത കമ്മറ്റികളും,  വീട്ട്കിണറുകളുടെ ഉടമസ്തരും പരിശോദനക്കും, ക്ലോറി നേഷനുംവേണ്ടി എത്തുന്ന ആരോഗ്യ പ്രവർത്തകരോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അമീബിയ മസ്തിക ജ്വരം ഉൾപെടെയുള്ള ജലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്  സംബന്ധിച്ചുള്ള  യോഗം 2025 ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് നഗരസഭയിൽ ചേരുന്നതാണ്.

വെള്ളറ അബ്ദു
(ചെയർമാൻ കൊടുവള്ളി നഗരസഭ)

Post a Comment

0 Comments