കൊടുവള്ളി: കർഷക ദിനാചരണത്തിന്റെ ഭാഗമായി പാലക്കുറ്റി എ.എം.എൽ.പി സ്കൂളിൽ മികച്ച ക്ഷീര കർഷകനായ ചോലയിൽ ബിച്ചഹമ്മദ് ഹാജിയെ
ആദരിക്കുകയും, വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥി പ്രതിഭകൾക്ക് അനുമോദനവും സംഘടിപ്പിച്ചു .
പ്രധാന അധ്യാപിക സൈനബ പൊന്നാട അണിയിച്ച്
ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.അബ്ദു റഹീം
അധ്യക്ഷത വഹിച്ചു. എം.പി.ടി.എ യുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം നിർമ്മാണവും ആരംഭിച്ചു.വൈസ് പ്രസിഡന്റ്
ഫസൽപന്നിയൂക്കിൽ, അഷ്
റഫ് വാവാട് സംസാരിച്ചു. പി.ടി. സാജിർ നന്ദി പറഞ്ഞു.
0 Comments