LATEST

6/recent/ticker-posts

സപ്ലൈക്കോ വില കുറച്ചു; സബ്‌സിഡി വെളിച്ചെണ്ണ ലീറ്ററിനു 339 രൂപ, അല്ലാത്ത വെളിച്ചെണ്ണ ലീറ്ററിന് 389


  

 തിരുവനന്തപുരം : സപ്ലൈക്കോ സബ്‌സിഡി വെളിച്ചെണ്ണ വില 10 രൂപ കുറച്ചതായി ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. ലീറ്ററിന് 349 രൂപയ്ക്കു നല്‍കിയിരുന്ന സബ്‌സിഡി വെളിച്ചെണ്ണ ഇന്നു മുതല്‍ 339 രൂപയ്ക്കു ലഭിക്കും. സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണയ്ക്കു 40 രൂപ കുറച്ചതായും മന്ത്രി പറഞ്ഞു. സബ്ഡിസി ഇല്ലാത്ത വെളിച്ചെണ്ണയ്ക്ക് സപ്ലൈക്കോ ഔട്ട്‌ലെറ്റുകളില്‍ ലീറ്ററിന് 389 രൂപയാകും വില. ഓണത്തിന് വില ഇനിയും കുറയ്ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സെപ്റ്റംബറിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് 25 മുതല്‍ വാങ്ങാനുള്ള സൗകര്യവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓണക്കാലത്ത് കാര്‍ഡ് ഒന്നിന് രണ്ട് ലീറ്റര്‍ വെളിച്ചെണ്ണ കുറഞ്ഞ നിരക്കില്‍ ഉറപ്പാക്കാനാണ് ഭക്ഷ്യവകുപ്പ് ക്രമീകരണം ഏർപ്പെടുത്തുന്നത്. ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പട്ടത്ത് നടക്കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്.



Post a Comment

0 Comments