താമരശ്ശേരി: ചുരത്തിലെ അതി രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് [ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ]
എത്രയും വേഗം യഥാർഥ്യമാക്കണമന്ന് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സെപ്തംബർ 16, 17 തീയതികളിൽ ബാത്തരി മുതൽ കോഴിക്കോട് വരെ നടത്തുന്ന സമര ജാഥയുടെ വിജയത്തിനായി താമരശ്ശേരിയിൽ നടന്ന കോഴിക്കോട് ജില്ലാ സമര പ്രഖ്യാപന കൺവൻഷൻ ആവശ്യപ്പെട്ടു. ബജറ്റിൽ പല തവണ ടോക്കൺ തുക വകയിരുത്തിയിട്ടുള്ള ഈ ബൈപാസ് വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നടപ്പാക്കണമന്നും സമര പ്രഖ്യാപന കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സമര ജാഥയുടെ വിജയത്തിനായ 101 അംഗ സ്വാഗത സംഘവും രൂപീകരിച്ചു. വ്യാപാരി വ്യവസായി
ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.കെ. ബാപ്പു ഹാജി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു.
ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി. ആർ. ഒ. കുട്ടൻ, മുൻ എംഎൽഎ വി.എം. ഉമ്മർ, താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ. അരവിന്ദൻ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നീസ ഷെരീഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് അമീർ മുഹമ്മദ് ഷാജി , സമിതി ജില്ലാ രക്ഷാധികാരി പി.സി. അഷ്റഫ്, ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് വി.കെ. മൊയ്തു മുട്ടായി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ. അരവിന്ദാക്ഷൻ, ഗിരീഷ് തേവള്ളി, പി.ടി. ബാപ്പു, എ.പി. മുസ്തഫ, ഉല്ലാസ് കുമാർ, കെ.വി. സെബാസ്റ്റ്യൻ, ജോൺസൺ ചക്കാട്ടിൽ , ഏകോപന സമിതി ജില്ലാ ഭാരവാഹികളായ എം.ബാബു മോൻ , പി.ടി.എ. ലത്തീഫ്, റിട്ട: എസ്.പി.സി.ടി. ടോം, ലോറി ഓണേഴ്സ് അസോസിയേഷൻ
ജില്ലാ പ്രസിഡൻ്റ് കെ.കെ.ഹംസ , റജി ജോസഫ്, റാഷി താമരശ്ശേരി , വി.കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി
മുൻ എംഎൽഎ വി.എം. ഉമ്മർ, താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻ് എ. അരവിന്ദൻ, പുതുപ്പാടി പ്രസിഡൻ്റ് നജ്മുന്നിസ ഷെരീഫ്, കോടഞ്ചേരി പ്രസിഡൻ്റ് അലക്സ് തോമസ്, പി.സി. അഷ്റഫ്, ഗിരീഷ് തേവള്ളി (രക്ഷാധികാരികൾ), പി.കെ. ബാപ്പു ഹാജി (ചെയർമാൻ), കെ. ബാബു, എം.ബാബു മോൻ, പി.ടി.എ. ലത്തീഫ്, സി.ടി. ടോം, കെ.കെ.ഹംസ , പി.കെ. സുകുമാരൻ, ബിജു വച്ചാലിൽ (വൈസ് ചെയർമാൻ), അമീർ മുഹമ്മദ് ഷാജി ( ജനറൽ കൺവീനർ), റജി ജോസഫ്, പി.ടി. ബാപ്പു,
വി.കെ.അഷ്റഫ്, ബാബു കാരാടി , കെ. സരസ്വതി (കൺവീനർ ) , റാഷി താമരശ്ശേരി ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
സമര ജാഥ സെപ്തംബർ 16 ന് വയനാട് ജില്ലാ പര്യടനം പൂർത്തിയക്കി 17 ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും.
രാവിലെ 10 മണിക്ക് അടിവാരത്ത് എത്തുന്ന ജാഥ കൈതപ്പൊയിൽ, വെസ്റ്റ് കൈതപ്പൊയിൽ, ഈങ്ങാപ്പുഴ, താമരശ്ശേരി, പരപ്പൻ പൊയിൽ, കൊടുവള്ളി, കുന്നമംഗലം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5 മണിക്ക് കോഴിക്കോട് കിഡ്സൺ കോർണറിൽ സമാപിക്കും.


0 Comments