LATEST

6/recent/ticker-posts

വലിയ പറമ്പ. താമരശ്ശേരി. റബ്ബർ ഉത്പാദക ക്ഷേമ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു




താമരശ്ശേരി :താമരശ്ശേരി പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന VERPS ജനറൽ ബോഡി യോഗം പ്രസിഡന്റ് എൻ ജെ ജോർജ് മാസ്റ്റർ.,വൈസ്പ്രസിഡന്റ് കുഞ്ഞിമരക്കാർ. എ. കെ, എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
സഖാവ് വി എസ് ന്റെനിര്യാണത്തിൽ യോഗം അനുശോചിച്ചു.
 റബ്ബർ കാർഷിക മേഖല യിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു കാലാവസ്ഥ വ്യതി യാനവും ഉത്പാതന കുറവുമൂലവും കർഷകർ അനുഭവിക്കുന്ന ബുദ്ധി മുട്ടുകൾ പരിഹരിക്കുന്നതിനുറബ്ബറിന്റ താങ്ങു വില 250രൂപയെങ്കിലുമായി ഉയർത്തുക.വളങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക.വന്യ ജീവി ആക്രമണങ്ങളിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം നൽകുക. വളങ്ങൾക്ക് സബ് സിഡി നൽകുക. കർഷരുടെ നട്ടെല്ലൊടിക്കുന്നവിതം വർധിപ്പിച്ച ഭൂനികുതി പിൻ പാലിക്കുക.തുടങ്ങിയ ആവശ്യങ്ങൾ പ്രമേയം മുഖേന സർക്കാരിനോട് ആവശ്യപ്പെട്ടു 
കെ കെ രഘു. എം കെ അപ്പുകുട്ടൻ.പി കെ അബ്ദുനാസർ. കെ കെ മുഹമ്മദ്‌. പി പി അബ്ദുൽ ഖാദർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു 
കെ കെ രഘു സ്വാഗതവും കാദർ നന്ദിയും പറഞ്ഞു എൻ ജെ ജോർജ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു കുഞ്ഞിമരക്കാർ.എ കെ, പ്രവർത്തന റിപ്പോർട്ടും എം കെ അപ്പുകുട്ടൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു റബ്ബർ ബോർഡ് ഡി ഒ നോബിൾ,. എ ഡി ഒ.താജ്, കോഴിക്കോട് റബേർസ് എം ഡി. മജോസ് ജോസ്,എന്നിവരും സംസാരിച്ചു

Post a Comment

0 Comments